വി.എസ്. അച്യുതാനന്ദൻ അനുസ്മരണ യോഗം
text_fieldsതിരുവല്ല പ്രവാസി അസോസിയേഷൻ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അനുസ്മരണ
യോഗത്തിൽ ഷൈനി ഫ്രാങ്ക് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തക ഷൈനി ഫ്രാങ്ക് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം അധ്യക്ഷതവഹിച്ചു. ബിനു ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി കെ.എസ്. വർഗീസ്, ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, റെജി കോരുത്, ട്രഷറർ ബൈജു ജോസ്, കൺവീനർ ഷിജു ഓതറ എന്നിവർ സംസാരിച്ചു. ജൂലി അലക്സ്, ടിൻസി ഇടുക്കിള, സുജൻ ഇടപ്രാൾ, ശിവകുമാർ തിരുവല്ല, ഷാജി മുതിരക്കാല എന്നിവർ നേതൃത്വം നൽകി.

