വാകത്താനം അസോസിയേഷൻ കുവൈത്ത് പ്രവർത്തനോദ്ഘാടനം
text_fieldsവാകത്താനം അസോസിയേഷൻ കുവൈത്ത് പ്രവർത്തനോദ്ഘാടനം സക്കറിയ മാർ സേവറിയോസ് മെത്രാപ്പോലീത്ത
നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: വാകത്താനം അസോസിയേഷൻ കുവൈത്തിന്റെ 2024 പ്രവർത്തനോദ്ഘാടനം ഇടുക്കി ഭദ്രാസനാധിപൻ സക്കറിയ മാർ സേവറിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
അബ്ബാസിയയിൽ നടന്ന പരിപാടിയിൽ കുവൈത്ത് സെന്റ് പീറ്റേഴ്സ് പള്ളി വികാരി സിജിൽ ജോസ് വിലങ്ങൻപാറ ആശംസകൾ നേർന്നു.
പ്രസിഡന്റ് ജേക്കബ് മാത്യു, ജനറൽ സെക്രട്ടറി മനോജ് തോമസ്, ട്രസ്റ്റി റിനോ എബ്രഹാം, വൈസ് പ്രസിഡന്റ് ആൻഡ്രൂസ് കുര്യൻ, ആർട്സ് സെക്രട്ടറി ലിജു കുര്യാക്കോസ് സംഘടന മാനേജിങ് കമ്മിറ്റി അംഗങ്ങളായ റെജിമോൻ ഫിലിപ്പ്, സാം നൈനാൻ, ബിജു ആൻഡ്രൂസ്, മനോജ് മാത്യു, ലീന ജേക്കബ് എന്നിവർ നേതൃത്വം നൽകി.കുവൈത്ത് പ്രവാസജീവിതത്തിനുശേഷം അയർലൻഡിലേക്ക് യാത്രയാകുന്ന അസോസിയേഷൻ മെംബർ ഷാലു ജോജിക്ക് സംഘടനയുടെ ആദരവായി മെമന്റോ നൽകി.

