‘ഒന്നാണ് നമ്മൾ’ വാട്സ്ആപ് കൂട്ടായ്മ ലോഗോ പ്രകാശനം
text_fields‘ഒന്നാണ് നമ്മൾ’ വാട്സ്ആപ് കൂട്ടായ്മ ലോഗോ പ്രകാശനവും മീറ്റപ്പും ജോയ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഒന്നാണ് നമ്മൾ വാട്സപ്പ് കൂട്ടായ്മയുടെ ലോഗോ പ്രകാശനവും മീറ്റപ്പും മംഗഫ് കലാസാധൻ ഓഡിറ്റോറിയത്തിൽ നടന്നു.സാമൂഹ്യ പ്രവർത്തകൻ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡണ്ട് സന്തോഷ് ടി നായർ അധ്യക്ഷത വഹിച്ചു. ഫാത്തിമ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് സുനിൽ കുമാർ, വനിത വേദി അഡ്മിൻ ആരിഫ, ശ്രീകുമാർ പിള്ള, അജിത്ത് നായർ, ജിനേഷ്, രാജേശ്വരി, ഷമീർ, ശ്രീധരൻ ഗുരുവായൂർ എന്നിവർ ആശംസകൾ അറിയിച്ചു. ഗ്രൂപ്പ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രോഗ്രാം കോഡിനേറ്റർമാരായ ജെസ്സി ജോർജ്, മജീദ്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സെക്രട്ടറി സൂസമ്മ മാത്യു സ്വാഗതവും ട്രഷറർ ബൈജു നന്ദിയും പറഞ്ഞു.

