Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാഴാഴ്ച വരെ അസ്ഥിര കാലാവസ്ഥക്ക് സാധ്യത
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കുകിഴക്കൻ കാറ്റിനൊപ്പം നേരിയ മഴ പെയ്യുമെന്നും, ബുധനാഴ്ച വൈകുന്നേരം ഇടതൂർന്ന മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അസ്ഥിരമായ കാലാവസ്ഥ മെച്ചപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
പരമാവധി താപനില 17 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. തിരമാലകൾ 2 മുതൽ 6 അടി വരെ ഉയരും. കാഴ്ച പരിധി കുറയുന്നതില്‍ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Next Story

