ഡോ. ജോർജ് മാത്യുവിന് സ്വീകരണം
text_fieldsഡോ. ജോർജ് മാത്യുവിന് കുവൈത്ത് തിരുവല്ല പ്രവാസി അസോസിയേഷൻ നൽകിയ
സ്വീകരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ തിരുവല്ല, മാർത്തോമ കോളജ് അധ്യാപകനും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ പ്രഫ. ഡോ. ജോർജ് മാത്യുവിനെ കുവൈത്ത് തിരുവല്ല പ്രവാസി അസോസിയേഷൻ ആദരിച്ചു. പ്രസിഡന്റ് ജെയിംസ് വി. കൊട്ടാരം അധ്യക്ഷത വഹിച്ചു.
ട്രഷറർ ബൈജു ജോസ്, റെജി കോരുത്, ഷിജു ഓതറ, തോമസ് പള്ളിക്കൽ, സന്തോഷ് വർഗീസ്, ബിനു ജോസഫ് എന്നിവർ സംസാരിച്ചു. റെജി കെ. തോമസ്, ടിൻസി മേപ്രാൽ, ഷാജി തിരുവല്ല, ബെന്നി ജോസ്, ലിനു, ജിജി എന്നിവർ നേതൃത്വം നൽകി.
പ്രസിഡന്റ് ജെയിംസ് വി. കൊട്ടാരം പ്രഫ ഡോ. ജോർജ് മാത്യുവിനെ പൊന്നാടയണിയിച്ചു.

