ഡോ. മുഹമ്മദ് ബദീഉസ്സമാന് സ്വീകരണം
text_fieldsകുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് അലുമ്നി പൂർവ വിദ്യാർഥികൾ
മുൻ വൈസ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ബദീഉസ്സമാനൊപ്പം
കുവൈത്ത് സിറ്റി: ഇന്റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ഐ.ഇ.സി.ഐ) ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് മുൻ വൈസ് പ്രിൻസിപ്പലുമായ ഡോ. മുഹമ്മദ് ബദീഉസ്സമാന് സ്വീകരണം നൽകി.
എം.ഇ.എസ് കോളജ് അലുമ്നി കുവൈത്ത് ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്റാറന്റിൽ നടന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ പരിപാടിയിൽ സംബന്ധിച്ച അദ്ദേഹം, കോളജിലെ 22 വർഷം നീണ്ട സേവനകാലം പൂർവ വിദ്യാർഥികളോട് പങ്കുവെച്ചു. മാറുന്ന കാലത്ത് എൻജിനീയറിങ് ബിരുദധാരികൾ എന്ന നിലയിൽ സമൂഹത്തോട് ചെയ്യേണ്ട ഉത്തരവാദിത്തങ്ങളും അലുമ്നി എന്നുള്ള നിലക്കുള്ള കൂട്ടുത്തരവാദിത്തങ്ങളും ഉണർത്തി.
അലുമ്നി പ്രസിഡന്റ് റിയാസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജസിൻ, റഊഫ്, റമീസ്, റയീസ്, അമൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നയീം സ്വാഗതവും ട്രഷറർ ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.

