വരുന്നു വിന്റർ വണ്ടർലാൻഡ്
text_fieldsകുവൈത്ത് സിറ്റി: വിനോദം കുടുതൽ ആഹ്ലാദകരമാക്കാൻ വിന്റർ വണ്ടർലാൻഡ് വരുന്നു. വിന്റർ വണ്ടർലാൻഡ് കുവൈത്ത് പ്രോജക്ട് ഈ വർഷം ശൈത്യകാലത്തിന്റെ തുടക്കത്തിൽ തുറക്കുമെന്ന് സർക്കാർ കമ്യൂണിക്കേഷൻ സെന്റർ അറിയിച്ചു.
ഷാബ് പാർക്ക് സൈറ്റിലാണ് പദ്ധതി. ടൂറിസം എന്റർപ്രൈസ് കമ്പനിയും വിനോദ വ്യവസായ വിദഗ്ധരായ അന്താരാഷ്ട്ര കമ്പനിയും തമ്മിൽ ഇതുസംബന്ധിച്ച കറാർ ഒപ്പുവെച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദിന്റെ മാർഗനിർദേശങ്ങൾക്കും തുടർനടപടികൾക്കും കീഴിലാണ് പദ്ധതി. ധനമന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ അബ്ദുൽ വഹാബ് അൽ റഷീദും സംഘവുമാണ് പദ്ധതിക്ക് മേൽനോട്ടം വഹിച്ചത്.

