ലോകകപ്പ് യോഗ്യത; കുവൈത്ത്-ഫലസ്തീൻ മത്സരം ഇന്ന്; ജയിച്ചേ മതിയാകൂ
text_fieldsകുവൈത്ത് ടീം ഖത്തറിൽ പരിശീലനത്തിൽ
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യതക്കായുള്ള നിർണായക മത്സരത്തിൽ ചൊവ്വാഴ്ച കുവൈത്ത് ഫലസ്തീനെ നേരിടും. കുവൈത്ത് സമയം രാത്രി ഏഴിന് ഖത്തറിലാണ് മത്സരം. ഗ്രൂപ്പിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള കുവൈത്തിന് അടുത്ത റൗണ്ടിൽ പ്രതീക്ഷ നിലനിർത്തണമെങ്കിൽ ഫലസ്തീനുമായുള്ള ജയം അനിവാര്യമാണ്.
ആദ്യ രണ്ടു മത്സരങ്ങളിലും ജോർഡൻ, ഇറാഖ് രാജ്യങ്ങളോട് സമനിലയിൽ പിടിച്ചുനിന്ന കുവൈത്തിന് കഴിഞ്ഞ മത്സരത്തിൽ ഒമാനോട് തോൽവി വഴങ്ങേണ്ടി വന്നതാണ് പോയന്റിൽ ഇടുവുവരാൻ കാരണമായത്. കഴിഞ്ഞ മത്സരത്തിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ഒമാൻ കുവൈത്തിനെ തറപറ്റിച്ചത്.
ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പിൽ കുവൈത്ത് നിലവിൽ അഞ്ചാം സ്ഥാനത്താണ്. ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ ടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. അടുത്തമാസം 14ന് ദക്ഷിണ കൊറിയക്കെതിരെയാണ് കുവൈത്തിന്റെ അടുത്ത മത്സരം. അതോടെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയാകും. തുടർന്ന് ഗ്രൂപ്പിലെ ടീമുകൾ വീണ്ടും പരസ്പരം ഏറ്റുമുട്ടും.
ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനക്കാർ ലോകകപ്പിന് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനക്കാർ യോഗ്യത മത്സരത്തിന്റെ നാലാം റൗണ്ടിൽ പ്രവേശിക്കും.

