വൈ.എം.സി.എ ക്വിസ് മത്സരം സംഘടിപ്പിച്ചു
text_fieldsവൈ.എം.സി.എ ക്വിസ് മത്സര ജേതാക്കൾ സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് വൈ.എം.സി.എയുടെ ഒമ്പതാമത് ക്വിസ് മത്സരം അബ്ബാസിയയിൽ ഫാ.ഗീവർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്യൂസ് മാമ്മൻ, സജി ജേക്കബ്, ഡോ. നവീൻ തോമസ്, ട്രഷറർ അജേഷ് തോമസ്, മാത്യൂ കോശി, കൺവീനർ ഡോ.സണ്ണി ആൻഡ്രൂസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി മനോജ് പരിമണം സ്വാഗതവും, അഡ്വൈസറി ബോർഡ് ചെയർമാൻ എ.ഐ. കുര്യൻ നന്ദിയും പറഞ്ഞു.
മത്സരത്തിൽ ചർച്ച് ഓഫ് ഗോഡ് ഒന്നാം സ്ഥാനവും, കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് രണ്ടാം സ്ഥാനവും, സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് അഹമ്മദി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഫാ.ഗീവർഗ്ഗീസ് ജോൺ, പാസ്റ്റർ ജോസ് ഫിലിപ്പ്, ഫാ.ജെഫിൻ വർഗീസ്, റവ.ജേക്കബ് വർഗീസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. സൂസൻ ജോർജ് ക്വിസ് മാസ്റ്ററായി. ജോജി ബി. ജോൺ, സാം ജോൺ, ബിൻസി ജോൺ, ഫാ.ഗീവർഗീസ് ജോൺ, പാസ്റ്റർ ജോസ് ഫിലിപ്പ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

