Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലുസൈൽ സ്റ്റേഡിയത്തിലെ ലോകകപ്പ് ആവേശത്തിൽ യൂസുഫലിയും

text_fields
bookmark_border
Yousuf Ali
cancel
camera_alt

ഖത്തറിലെ ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ലോകകപ്പ് ഫൈനൽ മത്സരം വീക്ഷിക്കുന്ന വ്യ​വ​സാ​യി എം.​എ. യൂ​സു​ഫ​ലി​

ദോഹ: മെസി ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടപ്പോൾ ലുസൈൽ സ്റ്റേഡിയത്തിലെ ആവേശത്തിൽ പങ്കുചേർന്ന് വ്യവസായി എം.എ. യൂസുഫലിയും. ഖത്തർ ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് ലുലു ഗ്രൂപ് ചെയർമാൻ എത്തിയത്. അർജന്റീന ടീമിന് ആശംസ നേർന്നാണ് അദ്ദേഹം മടങ്ങിയത്. ലോകകപ്പിലെ ഫുഡ്സേഫ്റ്റി പാർട്ണറാണ് ലുലു ഗ്രൂപ്.

ഭാവിയിൽ ലോകകപ്പിൽ ഇന്ത്യ കൂടി കളിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് യൂസുഫലി പറഞ്ഞു. ഏറ്റവും മികച്ച സംഘാടനമായിരുന്നു ഖത്തറിലേത്. ദീർഘവീക്ഷണത്തോടെയാണ് അവർ കാര്യങ്ങൾ കണ്ടത്. യൂറോപ്പിനെ വെല്ലുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ഖത്തറിനുള്ളത്.

എല്ലാ ടീമുകളുടെയും ഭക്ഷണ കാര്യങ്ങൾ നോക്കിയത് ലുലുവാണ്. ഫുട്ബാളിൽ മലയാളികളുടെ ആവേശം അവിശ്വസനീയമാണെന്നത് ഖത്തർ രാജകുടുംബാംഗങ്ങൾ വരെ അഭിപ്രായപ്പെട്ട കാര്യവും യൂസുഫലി പറഞ്ഞു. ഫൈനലിൽ കളിച്ച പന്തിന്റെ മാതൃക, ട്രോഫിയുടെ മാതൃക, ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിന്റെ മാതൃക എന്നിവ യൂസുഫലിക്ക് സമ്മാനമായി ലഭിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Yousuf Ali in Lusail Stadium
Next Story