യുവജന വാരാഘോഷത്തിന് തുടക്കം
text_fieldsയുവജന വാരാഘോഷത്തിൽ ഫാ. ലിജു കെ. പൊന്നച്ചൻ
പതാക ഉയർത്തുന്നു
കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യൂനിറ്റ് സംഘടിപ്പിക്കുന്ന യുവജന വാരാഘോഷത്തിന് തുടക്കം.
ആഘോഷത്തിന്റെ പ്രാരംഭം കുറിച്ച് മഹാഇടവക സഹവികാരിയും യുവജനപ്രസ്ഥാന യൂനിറ്റ് വൈസ് പ്രസിഡന്റുമായ ഫാ. ലിജു കെ. പൊന്നച്ചൻ പതാക ഉയർത്തി. കുവൈത്ത് മഹാഇടവക സെക്രട്ടറി ജിജു പി. സൈമൺ, യൂനിറ്റ് വൈസ് പ്രസിഡന്റ് ജോബി ജോൺ കളീക്കൽ, യൂനിറ്റ് സെക്രട്ടറിയും കേന്ദ്രസമിതി അംഗവുമായ ദീപ് ജോൺ, ട്രഷറർ ജോമോൻ ജോൺ കളീക്കൽ, കൊൽക്കത്ത ഭദ്രാസന കൗൺസിൽ അംഗം ദീപക് അലക്സ് പണിക്കർ, യൂനിറ്റ് ഭാരവാഹികളായ ജോമോൻ
ജോർജ്, ഷെൽവി ഉണ്ണൂണ്ണി, ജോബി ജോയ് പുത്തൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

