Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റുസ്താഖിൽ 1500 കാട്ടുമരത്തൈകൾ നട്ടു
text_fieldsbookmark_border
റുസ്താഖ് വിലായത്തിൽ കാട്ടുമരത്തൈകൾ നടുന്നു
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിൽ 1500 ഒമാനി കാട്ടുമരത്തൈകൾ നട്ടുപിടിപ്പിച്ചു. ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റി, കായിക, സാംസ്കാരിക, യുവജന മന്ത്രാലയത്തിന്റെ യൂത്ത് സെന്റർ, റുസ്താഖ് ചാരിറ്റബിൾ ടീം എന്നിവയുടെ സഹകരണത്തോടെ നടത്തിയ കാമ്പയിനിലൂടെയാണ് ഇത്രയും വൃക്ഷത്തൈകൾ നട്ടത്. സിദ്ർ, ഗാഫ്, ഖാർത്ത് തുടങ്ങിയ മരങ്ങളുടെ തൈകളാണ് വിലായത്തിന്റെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ചത്. 10 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ദേശീയ സംരംഭത്തിന്റെ ഭാഗമായിരുന്നു കാമ്പയിൻ.
Next Story

