ഒമാനിൽ 193 പേർക്ക് കൂടി കോവിഡ്
text_fieldsമസ്കത്ത്: ഒമാനിൽ 193 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ 5379 ആയി. പുതിയ രോഗികളിൽ 121 പേർ പ്രവാസികളും 72 പേർ ഒമാനികളുമാണ്. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1465ൽ നിന്ന് 1496 ആയി ഉയർന്നു. രണ്ട് മലയാളികളടക്കം 23 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. 3860 പേരാണ് നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 153 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ ഇവിടെ മൊത്തം കോവിഡ് ബാധിതർ 4082 ആയി. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-2510, 530; മസ്കത്ത് -30, 8; ബോഷർ- 731,87; അമിറാത്ത്-114,15; സീബ് -690,101; ഖുറിയാത്ത്-7,1.
2. തെക്കൻ ബാത്തിന: ബർക്ക- 207, 112; വാദി മആവിൽ- 10,8; മുസന്ന-69, 39; നഖൽ -26,18; അവാബി- 44,40; റുസ്താഖ് -60,22.
3. വടക്കൻ ബാത്തിന: സുവൈഖ് -67, 29; ഖാബൂറ-18,13; സഹം-28,14; സുഹാർ -79,27; ലിവ -13,10; ഷിനാസ് -46,33.
4. ദാഖിലിയ: നിസ്വ-63, 60; സമാഇൽ-52,28; ബിഡ്ബിദ്-24,13; ഇസ്കി -14,8; മന- 4,3; ഹംറ- 4,3; ബഹ്ല-22,22; ആദം-55,39.
5. തെക്കൻ ശർഖിയ: ബുആലി- 138,95; ബുഹസൻ- 3,1 സൂർ-46,14; അൽ കാമിൽ -15,0; മസീറ-1,0.
6. ദാഹിറ: ഇബ്രി- 52,30; ദങ്ക്-13,12; യൻകൽ -2,2.
7. ബുറൈമി -57, 5
8. വടക്കൻ ശർഖിയ: ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ -5,4; മുദൈബി -21,18
9. ദോഫാർ: സലാല-20,13
10. മുസന്ദം: ഖസബ് -5,5, മദാ-1,1
