Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോഷ്യല്‍ ക്ളബ് കേരളവിഭാഗം യുവജനോത്സവം: അപേക്ഷകള്‍ ക്ഷണിച്ചു

text_fields
bookmark_border

മസ്കത്ത്:  ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരളവിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്‍െറ ഭാഗമായ കലാ-സാഹിത്യമത്സരങ്ങളിലേക്കുള്ള  അപേക്ഷകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ദാര്‍സൈത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഓഫിസില്‍ 2015 ഡിസംബര്‍ 20നുള്ളില്‍ സമര്‍പ്പിക്കണം.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, ഒപ്പന, തിരുവാതിര, സംഘനൃത്തം തുടങ്ങിയ നൃത്ത ഇനങ്ങളും ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, വടക്കന്‍ പാട്ട്, സംഘഗാനം, കഥാപ്രസംഗം എന്നിവക്കുപുറമെ, അന്തരിച്ച ഗാനരചയിതാവ് യൂസഫലി കേച്ചേരിക്ക്  ആദരമര്‍പ്പിച്ച് സിനിമാഗാനവും മത്സര ഇനങ്ങളായി ഉണ്ടാകും.  മലയാളത്തിലും ഇംഗ്ളീഷിലും പ്രസംഗ മത്സരം, കവിതാലാപനം, ലേഖനം, കഥാരചന, കവിതാരചന തുടങ്ങിയവയും ഉണ്ടാകും.  ഉപകരണസംഗീത മത്സരത്തില്‍ കീ ബോര്‍ഡ് മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏകാഭിനയം, ചിത്രരചന എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ ഉണ്ടായിരിക്കും.
ഏറ്റവും കൂടുതല്‍ പോയന്‍റ് ലഭിക്കുന്ന സ്കൂളിന് ട്രോഫി സമ്മാനിക്കും.  മത്സരങ്ങള്‍ വിലയിരുത്തുന്നത് കേരളത്തില്‍നിന്നുള്ള വിധികര്‍ത്താക്കളായിരിക്കും. ഒമാനിലെ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന മത്സരങ്ങളില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാം. മത്സരങ്ങള്‍ക്കുള്ള അപേക്ഷാ ഫോറങ്ങളും മറ്റു വിവരങ്ങളും ദാര്‍സൈത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഓഫിസിലും കേരള വിഭാഗത്തിന്‍െറ www.isckeralawing.org എന്ന വെബ്സൈറ്റിലും  ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 96099769, 92338105, 97256920.

 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story