Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒാഖി: ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഒമാൻ തീരത്തടിഞ്ഞിട്ടില്ലെന്ന് എംബസി
text_fieldsbookmark_border
മസ്കത്ത്: ഒാഖി ദുരന്തത്തിൽ കാണാതായ ഇന്ത്യൻ മീൻപിടിത്തക്കാരുടെ മൃതദേഹങ്ങൾ ഒമാൻ തീരത്ത് കണ്ടെത്തിയിട്ടില്ലെന്ന് ഒമാനിലെ ഇന്ത്യൻ എംബസി. ഒമാൻ അധികൃതരുമായി എംബസി തുടർച്ചയായി ബന്ധപ്പെട്ടുവരുന്നുണ്ടെന്നും ഒാഖി ദുരന്തത്തിനുശേഷം ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഒമാൻ കടൽതീരത്തടിഞ്ഞതായി റിപ്പോർട്ട് ഇല്ലെന്നും എംബസി അധികൃതർ സ്ഥിരീകരിച്ചു.
ഇന്ത്യക്കാരുടെ മൃതേദഹങ്ങൾ ഒമാൻ തീരത്ത് കണ്ടെത്തിയതായി നേരേത്ത പ്രചാരണമുണ്ടായിരുന്നു. ഇതേത്തുടർന്ന് കേരളം ഒമാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഒമാൻ സ്ഥാനപതിയോട് കാര്യങ്ങൾ അന്വേഷിച്ചിട്ടുണ്ടെന്നും പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഇതുസംബന്ധിച്ച് ഇന്ത്യയിലെ ഒമാൻ എംബസിയോട് കാര്യങ്ങൾ ആരാഞ്ഞിരുന്നു.
എന്നാൽ, ഒമാൻ തീരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയതായി വിവരമില്ലെന്നും ഇതുസംബന്ധിച്ച് ഒമാൻ തീരസുരക്ഷ സേനയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡേ വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു.

Next Story