ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കിത്തുടങ്ങി
text_fieldsഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മസ്കത്ത് മുനിസിപ്പാലിറ്റി നീക്കം ചെയ്യുന്നു
മസ്കത്ത്: നഗരത്തിലെ പാർക്കിങ്ങിനും മറ്റും തടസ്സമാകുന്ന രീതിയിൽ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മസ്കത്ത് മുനിസിപ്പാലിറ്റി നീക്കിത്തുടങ്ങി. ബൗഷർ വിലായത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നാണ് വാഹനങ്ങള്‍ നീക്കം ചെയ്തത്. ഇവ നീക്കണമെന്നാവശ്യപ്പെട്ട് ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്ത വാഹനങ്ങള്‍ ഉദ്യോഗസ്ഥരെത്തി മാറ്റുകയായിരുന്നു. നഗരസൗന്ദര്യത്തിന് തടസ്സമാകുന്ന രീതിയില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നണ് അധികൃതരുടെ മുന്നറിയിപ്പ്.

