എ.പി. അബൂബക്കർ മുസ്ലിയാർക്ക് യാത്രയയപ്പ് നൽകി
text_fieldsഎ.പി അബൂബക്കർ മുസ്ലിയാർക്ക് ഉപഹാരം നൽകുന്നു
സലാല: മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സലാല കെ.എം.സി.സി സീനിയർ നേതാവും പാലക്കാട് ജില്ല പ്രസിഡൻറുമായ എ.പി. അബൂബക്കർ മുസ്ലിയാർക്ക് സലാല കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയും പാലക്കാട് ജില്ല കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പ് നൽകി. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ അധ്യക്ഷത വഹിച്ച യോഗം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു.
അബ്ബാസ് മുസ്ലിയാർ പ്രാർഥന നിർവഹിച്ചു. വി.പി അബ്ദുസ്സലാം ഹാജി, അസീസ് ഹാജി മണിമല, നാസർ കമൂണ, ഹമീദ് ഫൈസി, കാസിം കോക്കൂർ, ഉമർ നീരാണി, അബ്ദുൽ ഫത്താഹ്, ഷംസീർ സആദ, ഇബ്രാഹിം വയനാട്, ലത്തീഫ് ഫൈസി തിരുവള്ളൂർ, ഹുസൈൻ പുതുപ്പണം, അസ്ലം കീഴൂർ, എന്നിവരും സംസാരിച്ചു. ജാബിർ ഷരീഫ് ഷൊർണൂർ സ്വാഗതവും ഷഫീഖ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.

