ദോഫാറിലേക്കാണോ, ഈ നമ്പറുകൾ സൂക്ഷിക്കാം
text_fieldsസി.ഡി.എ.എ പ്രസിദ്ധീകരിച്ച ഫോൺ നമ്പറുകൾ
മസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികളുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ). ദോഫാർ ഗവർണറേറ്റിലേക്ക് പോകുന്ന റോഡുകളിലെ സി.ഡി.എ.എ കേന്ദ്രങ്ങളുടെയും താൽക്കാലിക പോയന്റുകളുടെയും ഫോൺ നമ്പർ പ്രസിദ്ധീകരിച്ചു. അത്യാവശ്യകാര്യങ്ങൾക്കു മറ്റുമായി ഈ നമ്പറിൽ വിളിച്ചാൽ ഉടനെ സഹായവുമായി അധികൃതർ എത്തിച്ചേരും. ഖരീഫിന്റെ ഭാഗമായി മഴ ലഭിച്ചതോടെ സലാലയടക്കമുള്ള പ്രദേശങ്ങൾ പച്ച പുതച്ച് തുടങ്ങിയിട്ടുണ്ട്.
ഈ പ്രകൃതി സൗന്ദര്യവും തണുത്ത കാലാവസ്ഥയും ആസ്വാദിക്കാനായി നിരവധി സഞ്ചാരികളാണ് ദോഫാറിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. കൂടുതൽപേരും റോഡ് മാർഗമാണ് എത്തിച്ചേരുന്നത്. ഇവരുടെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഫോൺ നമ്പറുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

