വിമാനത്താവള സുരക്ഷ; നവീന തെർമൽ ഇമേജിങ് കാമറകൾ സ്ഥാപിക്കുന്നു
text_fieldsവിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച ധാരണാപത്രം ഒമാൻ വിമാനത്താവള കമ്പനിയധികൃതർ കൈമാറുന്നു
മസ്കത്ത്: സലാല, മസ്കത്ത് വിമാനത്താവളങ്ങളിൽ നവീന തെർമൽ ഇമേജിങ് കാമറകൾ സ്ഥാപിക്കുന്നു. വിമാനത്താവളങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇത് സ്ഥാപിക്കുന്നത്. ഇതിനായി ചെറുകിട -ഇടത്തരം വ്യവസായ സംരംഭമായ ‘ഇൻടെക്കു’മായി ഒമാൻ വിമാനത്താവള കമ്പനി ധാരണാപത്രം ഒപ്പിട്ടു.
വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാൻ പുതിയ ഓപറേഷനൽ മാനേജ്മെന്റ് സംവിധാനം വികസിപ്പിച്ചെടുക്കാൻ ‘അൽ ഷൻഫരി പ്രൊജക്ട്സ്’എന്ന സ്ഥാപനവുമായും ധാരണാപത്രം ഒപ്പിട്ടു. വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഒമാൻ വിമാനത്താവള മാനേജ്മെന്റ് കമ്പനി അറിയിച്ചു.

