അന്നൂർ തഹ്ഫീളുൽ ഖുർആൻ സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsസലാല തഹ്ഫീളുൽ ഖുർആനിൽനിന്ന് കൂടുതൽ അധ്യായങ്ങൾ മനഃപാഠമാക്കിയ വിദ്യാർഥികൾക്ക് ഉപഹാരം
നൽകിയപ്പോൾ
സലാല: അന്നൂർ തഹ്ഫീളുൽ ഖുർആൻ സലാലയിൽനിന്ന് ഖുർആനിന്റെ കൂടുതൽ ഭാഗങ്ങൾ മനഃപാഠമാക്കിയ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അദ്നാൻ അലി (10 ജുസുഅ്), ഐസ സുലൈഖ യാസർ (ആറ് ജുസുഅ്), അസ്റ സുബൈദ യാസർ (അഞ്ച് ജുസുഅ്), ഈസാ ഇബ്റാഹീം സുഹൈൽ (അഞ്ച് ജുസുഅ്) എന്നിവരാണ് സമ്മാനങ്ങൾ ഏറ്റുവാങ്ങിയത്.
ഐ.എം.ഐ സലാല സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പി.പി. അബ്ദു റഹ്മാൻ, ഗൾഫ് ടെക് ആന്റ് ജി ഗോൾഡ് ഗ്രൂപ്പ് എം.ഡി പി.കെ അബ്ദുറസാഖ് എന്നിവർ ചേർന്നാണ് വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത്. ഹാഫിള് മുഹമ്മദ് ഇഖ്ബാലാണ് തഹ്ഫീളുൽ ഖുർആനിന് നേതൃത്വം നൽകുന്നത് .
ചടങ്ങിൽ ഐ. എം. ഐ പ്രസിഡന്റ് കെ. ഷൗക്കത്തലി മാസ്റ്റർ, ഐഡിയൽ എജ്യുക്കേഷൻ കൺവീനർ കെ.മുഹമ്മദ് സാദിഖ്, പ്രിൻസിപ്പൽ വി.എസ്. ഷമീർ , പി ടി.എ പ്രസിഡന്റ് മുഹമ്മദ് സിയാദ്, കെ.ജെ.സമീർ, കെ.എം. ഹാഷിം, ജെ.സാബുഖാൻ, കെ.എ.സലാഹുദ്ദീൻ എന്നിവർ സംബന്ധിച്ചു.

