ഒമാന് ഐക്യദാർഢ്യവുമായി ബഹ്റൈൻ
text_fieldsബഹ്റൈനിലെ കെട്ടിടങ്ങളിൽ ഒമാന്റെ ദേശീയപതാകയുടെ മൂവർണം തെളിച്ചപ്പോൾ
മസ്കത്ത്: ഒമാന്റെ ദേശീയ ദിനാഘോഷത്തിന് ഐക്യദാർഢ്യവുമായി ബഹ്റൈനും. ബഹ്റൈനിലെ ലാൻഡ്മാർക്കായ കെട്ടിടങ്ങളിൽ ഒമാന്റെ ദേശീയപതാകയുടെ മൂവർണം പ്രകാശത്താൽ പൂരിതമാക്കിയാണ് കാഴ്ചയൊരുക്കിയത്.
രാജ്യത്തിന്റെ 55ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ലോകനേതാക്കൾ, സഹോദര-സൗഹൃദ രാജ്യങ്ങളുടെ രാജാക്കൻമാർ, രാഷ്ട്രത്തലവന്മാർ, അന്തർദേശീയ സംഘടനകൾ, അറബ്-വിദേശ രാജ്യങ്ങളിലെ മുൻനിര ഉദ്യോഗസ്ഥർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സുൽത്താൻ ഹൈതം ബിൻ താരിഖിന് ആംശസകൾ നേർന്നിരുന്നു. സുൽത്താന്റെ വിവേകപൂർണമായ ഭരണത്തിന് കീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കുന്നതായി സന്ദേശത്തിൽ പറഞ്ഞു.

