താഴെ അങ്ങാടി കൂട്ടായ്മ ഈദ് സംഗമം
text_fieldsവടകര താഴെ അങ്ങാടി നിവാസികളുടെ ഈദ് സംഗമത്തിൽ നിന്ന്
സലാല: വടകര താഴെ അങ്ങാടിക്കാരുടെ കൂട്ടായ്മയായ 'സലാല അങ്ങാടിയൻസ്' ഓൺലൈൻ ഈദ് സംഗമം സംഘടിപ്പിച്ചു. ചെയർമാൻ സയ്യിദ് ഹാരിസ് മശ്ഹൂർ അധ്യക്ഷത വഹിച്ച പരിപാടി അബ്ദുൽ ലത്തീഫ് ഫൈസി തിരുവള്ളൂർ ഉദ്ഘാടനം ചെയ്തു. വിവിധ ഗൾഫ് നാടുകളിലെ വടകര താഴെ അങ്ങാടി കൂട്ടായ്മകളുടെ നേതാക്കൾ ആശംസകൾ നേർന്നു. ഹാരിസ് വൈക്കിലേരി, ഹിറാഷ്, അക്ബർ പാക്കയിൽ, ഇസ്മായിൽ പറമ്പത്ത്, സയ്യിദ് താഹിർ മശ്ഹൂർ എന്നിവർ സംസാരിച്ചു.
ഫൈസൽ വടകര ഇശൽ മേളക്ക് തുടക്കം കുറിച്ചു. കെ.എം. നാസർ , റജാ അൻസാർ, . റഹ്മത്തുല്ലാഹ് , ഫാത്തിമ നെഹ്ല , മുഹമ്മദ്ശാദിൽ എന്നിവരും ഗാനങ്ങൾ ആലപിച്ചു.ഫർസാന ഫൈസൽ ഖുർ ആൻ പാരായണം നടത്തി. പി.പി. അസ്ലം നന്ദി പറഞ്ഞു. മുനവ്വിർ, മുഹമ്മദ് അൻവർ എന്നിവർ പരിപാടി നിയന്ത്രിച്ചു.

