രക്തദാന ക്യാമ്പ്
text_fieldsസലാല ക്രിക്കറ്റ് ഫ്രറ്റേണിറ്റി ഒരുക്കിയ രക്തദാന ക്യാമ്പ് കോൺസുലാർ ഏജന്റ്
ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്യുന്നു
സലാല: പ്രവാസി ക്രിക്കറ്റ് ടീമുകളുടെ കൂട്ടായ്മയായ സലാല ക്രിക്കറ്റ് ഫ്രറ്റേണിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഹാളിലാണ് നടന്നത്. കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ലോക കേരളസഭാംഗം പവിത്രൻ കാരായി, ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ഝാ എന്നിവരും സംബന്ധിച്ചു. നിരവധിപേർ രക്തദാനം നിർവഹിച്ചു.
ക്രിക്കറ്റ് ഫ്രറ്റേണിറ്റി ഭാരവാഹികൾ നേതൃത്വം നൽകി. ജീവകാരുണ്യപ്രവർത്തനാർഥം സെപ്റ്റംബർ 23 മുതൽ ആരംഭിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് ഒരുക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു.

