പുസ്തക പരിചയം സംഘടിപ്പിച്ചു
text_fieldsമസ്കത്ത് മലയാളീസ് ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന പുസ്തക പരിചയ പരിപാടി
മസ്കത്ത്: മസ്കത്ത് മലയാളീസ് ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പുസ്തക പരിചയം സംഘടിപ്പിച്ചു. ഇന്ദിര ബാലന് എഴുതി, സൂര്യ ട്രസ്റ്റ് സണ്‍ സണ്‍ ക്രിയേഷന് പ്രസിദ്ധപ്പെടുത്തിയ അക്ഷര സൂര്യന് എന്ന ടി.പി. ഭാസ്ക്കര പൊതുവാള് മാസ്റ്ററുടെ ജീവചരിത്ര പുസ്തകമാണ് റൂവിയില്‍ നടന്ന പരിപാടിയിൽ പരിചയപ്പെടുത്തിയത്.
മലയാള ഭാഷയുടെ വളര്‍ച്ചക്കും പ്രചാരണത്തിനും സ്വജീവിതം സമര്‍പ്പിച്ച ഭാഷ സ്നേഹിയായിരുന്നു ടി.പി. ഭാസ്ക്കര പൊതുവാള് മാസ്റ്ററെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മാസ്റ്ററും സഹധര്‍മിണി ജാനകിയമ്മയും തങ്ങളുടെ ജീവിതസായാഹ്നത്തില്‍ ഇപ്പോഴും കര്‍മനിരതരാണ്. പ്രമുഖ വ്യക്തികള്‍ ടി.പി. ഭാസ്ക്കര പൊതുവാള് മാസ്റ്ററെ കുറിച്ചുള്ള അറിവും അനുഭവങ്ങളും പങ്കുവെച്ചു. നിരവധി കൂട്ടായ്മകളിലെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

