സി.ബി.എസ്.ഇ ഉന്നതവിജയികളെ രിസാല സ്റ്റഡി സർക്കിൾ ആദരിച്ചു
text_fieldsസി.ബി.എസ്.ഇ പത്താം ക്ലാസിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് രിസാല സ്റ്റഡി സർക്കിൾ മസ്കത്ത് സോൺ ഭാരവാഹികൾ ഉപഹാരം കൈമാറുന്നു
മസ്കത്ത്: സി.ബി.എസ്.ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരം രിസാല സ്റ്റഡി സർക്കിൾ മസ്കത്ത് സോൺ വിവിധ സെക്ടറുകളിലായ് വിതരണം ചെയ്തു.
പത്താം ക്ലാസിൽ ഉന്നതവിജയം നേടിയ ജുസൈറയെ ആർ.എസ്.സി നാഷനൽ എക്സിക്യൂട്ടീവ് സെക്രട്ടറി വി.എം. ശരീഫ് സഅദി മഞ്ഞപ്പറ്റയുടെ സാനിധ്യത്തിൽ അനുമോദിച്ചു. അമീറാത്ത്, മത്ര, വാദി കബീർ, ദാർസൈത്ത്, റൂവീ എന്നീ പ്രദേശങ്ങളിൽനിന്നുള്ള മുപ്പതിലേറെ വിദ്യാർഥികൾക്ക് ഉപഹാരം നൽകി.
ഇത്തരം അനുമോദനങ്ങൾ കുട്ടികളിൽ വിദ്യാഭ്യാസത്തിനു കൂടുതൽ പ്രചോദനവും കരുത്തും നൽകുമെന്ന് ഐ.സി.എഫ് നാഷനൽ സെക്രട്ടറി നിസാർ സഖാഫി അനുമോദന ചടങ്ങിൽ പങ്കുവെച്ചു.
വ്യത്യസ്ത കേന്ദ്രങ്ങളിലെ പരിപാടികൾക്ക് ചെയർമാൻ അജ്നാസ് സഖാഫി, ജനറൽ സെക്രട്ടറി റഷാദ് റൂവി, എക്സിക്യുട്ടീവ് വിസ്ഡം ഷാനിബ്, വിസ്ഡം സെക്രട്ടറി ഹമീദ് ദാർസൈത്ത്, കലാലയം സെക്രട്ടറി കബീർ പുഴക്കര, സെക്രട്ടറിമാരായ നൗഷാദ്, ഷബീർ അലി എന്നിവർ നേതൃത്വം നൽകി.

