സിജി മസ്കത്ത് ശിൽപശാല സംഘടിപ്പിച്ചു
text_fieldsസിജി മസ്കത്തിന്റെ നേതൃത്വത്തിൽ ‘എഴുത്തിന്റെ രസതന്ത്രം’ എന്ന തലക്കെട്ടിൽ നടന്ന ശിൽപശാലയിൽനിന്ന്
മസ്കത്ത്: സിജി മസ്കത്ത് ‘എഴുത്തിന്റെ രസതന്ത്രം’ എന്ന തലക്കെട്ടിൽ മീറ്റ് ദി എക്സ്പെർട്ട് സീരീസ് -2 ശിൽപശാല സംഘടിപ്പിച്ചു. എഴുത്തുകാരനും എഡിറ്ററും ഡോക്യുമെന്ററി ഫിലിം മേക്കറുമായ എം. നൗഷാദ് ശിൽപശാലക്ക് നേതൃത്വം നൽകി. എഴുത്തുകാരിയായ ഡോക്ടർ ജുബീനയെയും അവരുടെ ‘മധുര കയ്പുള്ള ഓർമ ഗുളികകൾ’ എന്ന പുസ്തകത്തെയും സദസ്സിനു പരിചയപ്പെടുത്തി.
അസൈബയിൽ നടന്ന പരിപാടിക്ക് സിജി മസ്കത്ത് ചീഫ് കോഓർഡിനേറ്റർ സയ്ദ് മുഹമ്മദ് അൽതാമി വിഴിഞ്ഞം, നസീമുദ്ദീൻ, ഷാലിമാർ, ടി.പി. അഹമ്മദ് , എ.പി. മൂസ, എൻ. മുഹമ്മദ് റൂവി എന്നിവർ നേതൃത്വം നൽകി.

