ശുചീകരണയജ്ഞം നടത്തി
text_fieldsസൂർ കേരള മുസ്ലിം ജമാഅത്ത് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടന്ന ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തവർ
സൂർ: സൂർ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ സൂർ കേരള മുസ്ലിം ജമാഅത്ത് ശിഹാബ് തങ്ങൾ റിലീഫ് സെൽ വിവിധ ഏരിയകളിൽ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. ചെയർമാൻ മുഹ് യിദ്ദീൻ മുസ്ലിയാർ നേതൃത്വം നൽകി. മുനിസിപ്പാലിറ്റി പ്രതിനിധികളും പങ്കാളികളായി. നവാസ് ആലപ്പുഴ, ശിഹാബ് വാളക്കുളം, റിയാസ് വർക്കല, ശറഫുദ്ദീൻ കൊടുങ്ങല്ലൂർ, നാസർ കണ്ണൂർ, ലത്തീഫ് നല്ലളം, ബശീർ നിസ്മ, റശീദ് നിസ്മ, ഫൈസൽ ആലപ്പുഴ, ഹംസ വാളക്കുളം, നൗഷാദ് കൊളപ്പുറം, ആബിദ് മുസ്ലിയാർ, സ്വാലിഹ് തലയാട്, ഹനീഫ മംഗലാപുരം എന്നിവർ
പങ്കെടുത്തു.

