Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉ​പ​ഭോ​ക്​​തൃ ശാ​ക്​​തീ​ക​ര​ണം; പ​ദ്ധ​തി​യു​മാ​യി സി.​പി.​എ

text_fields
bookmark_border
ഉ​പ​ഭോ​ക്​​തൃ ശാ​ക്​​തീ​ക​ര​ണം; പ​ദ്ധ​തി​യു​മാ​യി സി.​പി.​എ
cancel
Listen to this Article

മ​സ്ക​ത്ത്​: ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെയും കടമകളെയുംകുറിച്ച് ബോധവാന്മാരാക്കാൻ പദ്ധതിയുമായി ഉപഭോക്തൃ സംരക്ഷണ സമിതി (സി.പി.എ). 'ഒമാനിലെ ഉപഭോക്തൃ ശാക്തീകരണത്തിന്റെ സൂചകങ്ങൾ' എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

ഉപഭോഗ രീതികൾ, ഉപഭോക്തൃ ഇടപെടലിന്റെ അളവ്, ഉപഭോക്താക്കൾ എത്രത്തോളം അനുഭവങ്ങൾ പങ്കിടുന്നു തുടങ്ങിയ കാര്യങ്ങൾ പദ്ധതിയുടെ ഭാഗമായി പര്യവേക്ഷണം ചെയ്യും.

പദ്ധതിയുടെ ഭാഗമായി ദേശീയ സ്ഥിതിവിവര കേന്ദ്രവുമായി സഹകരിച്ച് ഉപഭോക്താക്കളുടെ അഭിപ്രായം തേടും. പൗരന്മാരും താമസക്കാരുമുൾപ്പെടെ 2,500 ആളുകളിൽനിന്ന് ഫോൺ മുഖേന ആയിരിക്കും വിവരങ്ങൾ ശേഖരിക്കുക. ഒമാന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള 18 വയസ്സിന് മുകളിലുള്ള ആളുകളെയായിരിക്കും ഇതിലേക്ക് പരിഗണിക്കുക.

സാമ്പത്തിക വികസനത്തിന്റെ മുന്നേറ്റം മുന്നോട്ടുകൊണ്ടുപോകുക, നെഗറ്റിവ് മാർക്കറ്റ് രീതികൾ ഇല്ലാതാക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ഭരണപരമായ നിയമനിർമാണങ്ങൾ പുതുക്കുക, ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നിങ്ങനെയുള്ള ഒരുകൂട്ടം ലക്ഷ്യങ്ങൾ പദ്ധതിയിലൂടെ കൈവരിക്കാനാകുമെന്നാണ് കരുതുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - consumer empowerment; CPA with the plan
Next Story