Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചതുര്‍രാഷ്ട്ര ട്വന്‍റി20: രണ്ടാം മത്സരത്തിൽ ഒമാന്​ തോൽവി

text_fields
bookmark_border
ബ​ഹ്‌​റൈ​ന്‍ ആ​റു വി​ക്ക​റ്റി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്​
ചതുര്‍രാഷ്ട്ര ട്വന്‍റി20: രണ്ടാം മത്സരത്തിൽ ഒമാന്​ തോൽവി
cancel

മസ്കത്ത്: ആമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റ് ടൂർണമെന്‍റിലെ രണ്ടാം മത്സരത്തിൽ ഒമാന് തോൽവി. ബഹ്‌റൈന്‍ ആറു വിക്കറ്റിനാണ് ആതിഥേയരെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് എടുത്തത്. നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങിയ ഇംറാന്‍ ഖാന്റെ ബൗളിങ്ങാണ് ഒമാനെ കുറഞ്ഞ റണ്ണിൽ പുറത്താക്കാൻ സഹായിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബഹ്റൈൻ മൂന്നു പന്ത് ബാക്കിനില്‍ക്കെ 19.3 ഓവറിൽ വിജയംകണ്ടു. അര്‍ധ സെഞ്ച്വറി (39 പന്തില്‍ 55 റൺസ്) നേടിയ സുഹൈല്‍ അഹമദിന്റെ പ്രകടനമാണ് ബഹ്റൈന് വിജയം എളുപ്പമാക്കിയത്. ഹൈദര്‍ ബട്ട് 28 റണ്‍സും ഡേവിഡ് മാത്തിയാസ് 19 റണ്‍സും നേടി.ഉദ്ഘാടനമത്സരത്തിൽ സൗദി അറേബ്യയെ ഒമ്പതു വിക്കറ്റിന് ഒമാൻ തോൽപിച്ചിരുന്നു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story