ക്രിക്കറ്റ് ടൂർണമെന്റ്: റവണക്ക് സുഹാർ ജേതാക്കൾ
text_fieldsറവണക്ക് സുഹാർ ക്രിക്കറ്റ് ക്ലബ് നടത്തിയ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ജേതാക്കളായ
റവണക്ക് സുഹാർ എ ടീം
സുഹാർ: റവണക്ക് സുഹാർ ക്രിക്കറ്റ് ക്ലബ് നടത്തിയ അഞ്ചാമത് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ റവണക്ക് സുഹാർ എ ടീം ജേതാക്കളായി. ഫൈനലിൽ സായ ഇലവനെയാണ് പരാജയപ്പെടുത്തിയത്. സായ ഇലവൻ അഞ്ച് ഓവറിൽ ഉയർത്തിയ 68 റൺസ് ഒമ്പത് പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. സമീർ പട്ടാഴിയാണ് മാൻ ഓഫ് ദി മാച്ച്. മികച്ച ബാറ്റ്സ്മാനും ഇദ്ദേഹമാണ്. മികച്ച ബൗളറും പ്ലയെർ ഓഫ് ദി ടൂർണമെന്റുമായി നസീറിനെയും തെരഞ്ഞെടുത്തു. അൽഫലജ് ഹൈപ്പർമാർക്കറ്റാണ് ട്രോഫികൾ സ്പോൺസർ ചെയ്തത്. ചടങ്ങിൽ റാഷിദ് അൽഇവാൻ മുഖ്യാതിഥിയായി. അലി അക്ബർ നന്ദി പറഞ്ഞു.

