സുൽത്താെൻറ ചിത്രമുളള ക്രിസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി
text_fieldsഒമാൻ പോസ്റ്റ് പുറത്തിറക്കിയ സുൽത്താെൻറ ചിത്രമുള്ള ക്രിസ്റ്റൽ സ്റ്റാമ്പ്
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ ത്വാരീഖിെൻറ ചിത്രമുള്ള ക്രിസ്റ്റൽ സ്റ്റാമ്പ് ഒമാൻ പോസ്റ്റ് പുറത്തിറക്കി. റോയൽ ഓപറ ഹൗസിൽ ഒമാൻ പോസ്റ്റ് ആരംഭിച്ച സ് റ്റാമ്പുകളുടെയും മറ്റ് ശേഖരണ വസ്തുക്കളുടെയും വിൽപനശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പുതിയ സ് റ്റാമ്പ് ഒമാൻ പോസ്റ്റ് പുറത്തിറക്കിയത്. സയ്യിദ് കാമിൽ ബിൻ ഫഹദ് അൽ സൈദ് ഷോപ്പിെൻറ ഉദ്ഘാടനം നിർവഹിച്ചു.
സുൽത്താനോടുള്ള ആദരമായി ഈ വർഷം ആദ്യം പുറത്തിറക്കിയ സ്റ്റാമ്പ് ഏറെ പ്രചാരം നേടിയിരുന്നു.
ക്രിസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കാൻ ഇതാണ് പ്രചോദനമായതെന്ന് ഒമാൻ പോസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു. ഒമാൻ ചരിത്രവുമായി ബന്ധപ്പെട്ട അപൂർവ സ്റ്റാമ്പുകളും മറ്റ് ശേഖരണ വസ്തുക്കളും ഇവിടെയുണ്ട്.

