Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മബേല ഈദ് ഗാഹ്: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsbookmark_border
മസ്കത്ത്: ഈദുൽ ഫിതറിനോടനുബന്ധിച്ചു മബേല മാൾ ഓഫ് മസ്കത്തിനു സമീപം അൽ ശാദി ഫുട്ബാൾ ഫീൽഡിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിനായുള്ള വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു. തെരഞ്ഞെടുപ്പിന് രക്ഷാധികാരി അബ്ദുൽ ഖാദർ നേതൃത്വം നൽകി.
സീബ്, ഹെയ്ൽ, അൽ ഖുദ്, മബേല, ഹൽബാൻ തുടങ്ങി വിവിധ പ്രദേശങ്ങളിലെ മലയാളികൾക്ക് പെരുന്നാൾ നമസ്കാരത്തിന് എളുപ്പം എത്തിചേരാവുന്ന സ്ഥലമാണിതെന്നു അദ്ദേഹം പറഞ്ഞു.
ജനറൽ കൺവീനർ: കെ.പി. ഇബ്രാഹിം ,അസി.കൺവീനർ: റാസിക്ക് നീലാമ്പ്രാ, ഫിനാൻസ് കോഡിനേറ്റർ: നൗഫൽ കളത്തിൽ, മീഡിയ ആൻഡ് പബ്ലിസിറ്റി: അസീബ്, നഗരി സജ്ജീകരണം: ഫൈസൽ മങ്ങാട്ടിൽ, സൗണ്ട്: ഫൈസൽ ഇബ്രാഹിം ട്രാഫിക് -അസ്കർ എന്നിവരുടെ നേതൃത്വത്തിൽ പ്രധാന വകുപ്പികളിലായി വിവിധ കമ്മറ്റികൾ തെരഞ്ഞെടുത്തു.
Next Story

