യാത്രയയപ്പ് നൽകി
text_fieldsഅബ്ദുല്ല കമ്പാറിന് ഗാല കെ.എം.സി.സി നൽകിയ യാത്രയയപ്പ്
മാസ്കത്ത്: 40 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് യാത്രയാകുന്ന ഗാല കെ.എം.സി.സി നേതാവ് അബ്ദുല്ല കമ്പാറിന് യാത്രയയപ്പ് നൽകി. യോഗം മസ്കത്ത് കെ.എം.സി.സി സെക്രട്ടറി അഷറഫ് കിണവക്കൽ ഉദ്ഘാടനം ചെയ്തു. ഗാല കെ.എം.സി.സി പ്രസിഡന്റ് ടി.പി. മജീദ് അധ്യക്ഷതവഹിച്ചു.
ജീവ കാരുണ്യ പ്രവർത്തന രംഗത്ത് അബ്ദുല്ല കമ്പാർ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ സേവനങ്ങളെ യോഗം അനുസ്മരിച്ചു. സലാല കെ.എം.സി.സി ചെയർമാൻ നാസർ പെരിങ്ങത്തൂർ മുഖ്യ പ്രഭാഷണം നടത്തി. ഗഫൂർ, കരീം സാസ്, ഹംസ കമ്പാർ,ഷംസീർ എന്നിവർ ആശംസകൾ നേർന്നു.റാഫി മിസ്ഫ സ്വാഗതവും മഹമൂദ് നന്ദിയും പറഞ്ഞു

