Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരോധിത മേഖലയിൽ മീൻപിടിത്തം; എട്ടു വിദേശികൾ അറസ്റ്റിൽ
text_fieldsbookmark_border
പിടിച്ചെടുത്ത ബോട്ട്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയതിന് എട്ടു വിദേശികളെ അറസ്റ്റ് ചെയ്തു. ഫിഷറീസ് കൺട്രോൾ ടീം നാലു മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു. സദാഅ വിലായത്തിലെ നിയാബത്ത് ഹാസിക്കിനോട് ചേർന്നുള്ള പ്രദേശത്തായിരുന്നു ഇവർ മത്സ്യബന്ധനം നടത്തിയിരുന്നത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായിവരുന്നതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Next Story

