Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീയായി ചമഞ്ഞ് തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിൽ അഞ്ച് ഒമാനികൾ പിടിയിൽ

text_fields
bookmark_border
arrest
cancel

മസ്കത്ത്: സ്ത്രീയായി ചമഞ്ഞ് ഓൺലൈനിൽ പുരുഷനെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിൽ അഞ്ച് പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബർക്ക വിലായത്തിലാണ് കേസിനാസ്പദമായ സംഭവം. തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് സംഘത്തെ പിടിക്കൂടുന്നത്. സ്ത്രീയായി വേഷംമാറി സംഘം മെസേജിങ് പ്ലാറ്റ്‌ഫോമുകൾ വഴി ഇരയുമായി ബന്ധപ്പെട്ടു. വിശ്വാസം നേടിയ ശേഷം, ബർക്കയിലേക്ക് വരാൻ ആവശ്യപ്പെട​ുകയായിരുന്നു.ഇവിടെ എത്തിയ ആളെ ബലപ്രയോഗത്തിലൂടെ സ്വകാര്യ വസതിയിലേക്ക് കൊണ്ടുപോയി തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. നിയമ നടപടികൾ നിലവിൽ നടന്നുവരികയണെന്ന് റോയൽ ഒമാൻ പൊലീസ് പറഞ്ഞു.


Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Five Omanis arrested for kidnapping and extorting money while disguised as women
Next Story