മത്ര കെ.എം.സി.സി വനിതാവിങ് ഫുഡ് ഫെസ്റ്റ് മത്സരം സംഘടിപ്പിച്ചു
text_fieldsമത്ര കെ.എം.സി.സി വനിത വിങ് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് മത്സരത്തിൽ വിജയികളായവർ
മത്ര: മത്ര കെ.എം.സി.സി വനിതാവിങ് ഫുഡ് ഫെസ്റ്റ് മത്സരം സംഘടിപ്പിച്ചു. മത്രയിലുള്ള കുടുംബിനികളെ പങ്കെടുപ്പിച്ചു നടത്തിയ മത്സരത്തില്‍ കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള രുചി വിഭവങ്ങളുമായാണ് മത്സരാഥികള്‍ എത്തിയത്. ഫര്‍സീന അബ്ദുൽ സലാം ഒന്നാം സ്ഥാനം നേടി. വസീമ റഹ്മാന്, ജുഹൈന ജബിന്‍, സഫ റസാഖ് എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്ങള ഉദ്ഘാടനം ചെയ്തു.
മത്ര കെ.എം.സി.സി വനിതാവിങ് പ്രസിഡന്റ് ഫഹീമ സത്താർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഐ.പി.ഷാഹിന സ്വാഗതവും മുബീന മുനീർ നന്ദിയും പറഞ്ഞു. മത്ര കെ. പ്രസിഡന്റ് സാദിഖ് ആടൂർ, ജനറൽ സെക്രട്ടറി റാഷിദ് പൊന്നാനി എന്നിവർ സംസാരിച്ചു. മെഹനാസ് സുൽഫികർ, സുബീന റാജിക് എന്നിവർ വിധികർത്താകളായി. നേരത്തേ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്കും ഫുഡ് ഫെസ്റ്റ് മത്സരാർഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

