Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 2,100 പാക്കറ്റ് ഖാട്ട് മയക്കുമരുന്നുമായി നാലുപേർ പിടിയിൽ
text_fieldsbookmark_border
പിടിച്ചെടുത്ത മയക്കുമരുന്ന്
മസ്കത്ത്: രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാലുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റ് പൊലീസാണ് സദാവിലായത്തിൽനിന്ന് ഇവരെ പിടികൂടുന്നത്.
ബോട്ടിലെത്തിയ സംഘത്തിൽനിന്ന് 2,100 പാക്കറ്റുകളിലധികം വരുന്ന ഖാട്ട് മയക്കുമരുന്നുകൾ കണ്ടെടുക്കുകയും ചെയ്തു. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
Next Story

