സൗഹൃദ മത്സരം: ഒമാന് നാളെ കളത്തിൽ
text_fieldsഒമാൻ ഫുട്ബാൾ ടീം പരിശീലനത്തിൽ
മസ്കത്ത്: മാസങ്ങൾക്ക് ശേഷം ഒമാൻ ദേശീയ ഫുട്ബാൾ ടീം കളത്തിലിറങ്ങുന്നു. ലബനാനുമായുള്ള സൗഹൃദ മത്സരം സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടക്കും. രാത്രി 10നാണ് മത്സരം. കാണികൾക്ക് പ്രവേശനമനുവദിക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മത്സരത്തിന് മുന്നോടിയായുള്ള ഒമാൻ ടീമിന്റെ പരിശീലന ക്യാമ്പ് മസ്കത്തിൽ പുരോഗമിക്കുകയാണ്.
കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ പ്രാദേശിക, അന്തർദേശീയ ക്ലബുകളിൽ കളിക്കുന്ന താരങ്ങളെല്ലാം പങ്കെടുക്കുന്നുണ്ട്. ഖത്തറിൽ നടക്കുന്ന ഏഷ്യ കപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഒമാൻ മത്സരത്തെ കാണുന്നത്. ഒമാനേക്കാൾ 25 സ്ഥാനം പിന്നിലാണ് ലബനാനെങ്കിലും മികച്ച കളി കെട്ടഴിച്ച് ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ഒരുക്കത്തിലായിരിക്കും ആതിഥേയർ. ലോക റാങ്കിങ്ങിൽ 100ാം സ്ഥാനത്താണ് ലബനാൻ. നിലവിൽ റെഡ് വാരിയേഴ്സ് മികച്ച ഫോമിലാണ് പന്തു തട്ടുന്നത്.

