Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉടുമ്പിനെ വേട്ടയാടിയ സംഘം അറസ്റ്റിൽ
text_fieldsbookmark_border
പിടികൂടിയ ഉടുമ്പുകളും. വേട്ടക്കായി ഉപയോഗിച്ച സാധന
സാമഗ്രികളും
മസ്കത്ത്: ഉടുമ്പിനെ വേട്ടയാടിയ സംഭവത്തിൽ ദോഫാർ ഗവർണറേറ്റിൽനിന്ന് ഒരുകൂട്ടം പൗരന്മാരെ അധികൃതർ അറസ്റ്റ് ചെയ്തു. ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റി അധികൃതരാണ് നടപടിയെടുത്തത്. വന്യജീവി സംരക്ഷണ നിയമത്തിലെ (6/2003) വ്യവസ്ഥകൾക്ക് വിരുദ്ധമായ പ്രവൃത്തിയാണ് ഉടുമ്പുകളെ വേട്ടയാടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിച്ച്വരികയാണന്ന് അധികൃതർ വ്യക്തമാക്കി. സുൽത്താനേറ്റിനുള്ളിൽ വന്യജീവി സംരക്ഷണ നിയമങ്ങൾ നടപ്പിലാക്കാൻ പ്രതിജ്ഞബദ്ധരണെന്ന് പരിസ്ഥിതി തോറിറ്റി അറിയിച്ചു.
Next Story

