ബഹ്റൈൻ പാഡൽ ഫെഡറേഷൻ പരിശീലന കളരി ഗൾഫ് എയർ പിന്തുണക്കും
text_fieldsമനാമ: ബഹ്റൈൻ പാഡൽ ഫെഡറേഷൻ സംഘടിപ്പിക്കുന്ന പരിശീലന കളരിക്ക് പിന്തുണ നൽകുമെന്ന് ഗൾഫ് എയർ കമ്പനി വൃത്തങ്ങൾ അറിയിച്ചു.
വരാനിരിക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ബഹ്റൈൻ ദേശീയ ടീമിന് മാറ്റുരക്കുന്നതിനാണ് പരിശീലനം. പരിശീലനം സ്പോൺസർ ചെയ്യുന്നതു സംബന്ധിച്ച സഹകരണക്കരാറിൽ കഴിഞ്ഞദിവസം ഗൾഫ് എയർ ആസ്ഥാനത്ത് കൂടിയ യോഗത്തിൽ ഒപ്പുവെച്ചു.
ഗൾഫ് എയർ ആക്ടിങ് സി.ഇ.ഒ ക്യാപ്റ്റൻ വലീദ് അൽ അലവി, ബഹ്റൈൻ പാഡൽ ഫെഡറേഷൻ വൈസ് പ്രസിഡന്റ് യൂസുഫ് ജുമുഅ, ജനറൽ സെക്രട്ടറി അബ്ദുല്ല ബൂഅലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പരിശീലന പരിപാടി ദുബൈയിൽ ഫെബ്രുവരി 19 വരെ നടക്കും.

