ഗൾഫ് മാധ്യമം കേക്ക് അലങ്കാര മത്സരം ഇന്ന്
text_fieldsമസ്കത്ത്: ഗൾഫ് മാധ്യമം ഫുഡ്ലാന്റ്സ് റസ്റ്റാറന്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന കേക്ക് അലങ്കാര മത്സരം വ്യാഴാഴ്ച നടക്കും. വൈകുന്നേരം നാലുമണിക്ക് അൽഖൂദിലെ ഫുഡ്ലാന്റ്സ് റസ്റ്റോറന്റിൽ പ്രത്യേകം തയാറാക്കിയ വേദിയിലായിരിക്കും മത്സരങ്ങൾ അരങ്ങേറുക.
മത്സരാർഥികൾ 3.30ന് റിപ്പോർട്ട് ചെയ്യണം. അഫീഫ നൗഫൽ, കൻസ, ഫാത്തിമ റഷ, അനിത, മറിയം ഫിലിപ്പ്, ഷഹാന ഷുഐബ്, അനുപമ നാഗവൻശി, മുഹമ്മദ് അസ്ലം, ജസീല സിദ്ധീഖ്, അനുരാജ് പാലക്കൽ, ശംന മുഹമ്മദ്, ഷാരിഖ ജബീൻ, നജ്മുന്നിസ മുഹമ്മദ് കാസിം, സുരഭി ദിനേഷ്, ഷിഫ പറമ്പിൽ, ദഹ്ലിയ, നിലുഗ ബൊത്തേജു, ശ്യാമ ഷിയാസ്, ഡയാന ജോബിൻ, നിഷ ജീവൻരാജ്, കെ. സിമിജ, ജസ്ന, റാണി, തൻസീറ, ജെസ്സി തോമസ്, റിസ്വാന അൽത്താഫ്, വിജയ്, ജിയ സഫീർ, സജ്ന ഹാഷിം, പി.എം. സഹാബ് എന്നിവരാണ് അവാന റൗണ്ടിലേക്ക് യോഗ്യത നേടിയവർ. ഓരോ മത്സരാർഥിക്കും രണ്ട് ഇഞ്ച് ഉയരമുള്ള മൂന്ന് സ്പോഞ്ച് കേക്കുകൾ നൽകും. 1.2 കിലോ വെള്ള ഐസ്ക്രീം, കേക്ക് അലങ്കരിക്കുന്നതിന് അഞ്ച് പൈപ്പിങ് ബാഗുകൾ, ഒമ്പത് ഇഞ്ചിന്റെ കേക്ക് പ്ലേറ്റ്, ഫുഡ്ലാൻസിന്റെ വെള്ള ഏപ്രൺ, കൈയുറ എന്നിവ നൽകും. രണ്ട് മണിക്കൂറായിരിക്കും മത്സര സമയം.
മത്സരാർഥികൾക്ക് ആവശ്യമായ പാത്രങ്ങൾ, ഐസിങ് നോസിലുകൾ, തീമുമായി ബന്ധപ്പെട്ട ഭക്ഷ്യയോഗ്യമായ നിറങ്ങൾ എന്നിവ കൊണ്ടുവരാം. ആദ്യ മൂന്നു സ്ഥാനത്തിലെത്തുന്നവർക്ക് യാഥാക്രമം ഐഫോൺ 15, പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് നൽകുന്ന ഒരുപവന്റെ സ്വർണനാണയം, ജിപാസ് നൽകുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ നൽകും.
ഇതിന് പുറമെ ഫൈനൽ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻപേർക്കും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും. ഫുഡ്ലാൻസ്, പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്, ജീപാസ്, റോയൽ ഫോർഡ് എന്നിവരാണ് പരിപാടിയുടെ സ്പോൺസർമാർ.

