'ഗൾഫ് മാധ്യമം' ട്വൻറി20 ലോകകപ്പ് പ്രവചന മത്സരം
text_fieldsമസ്കത്ത്: മിഡിലീസ്റ്റിലെ നമ്പർ വൺ മലയാള പത്രമായ 'ഗൾഫ് മാധ്യമം'ഒമാനിലെ വായനക്കാർക്കായി ട്വൻറി20 ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സരം ഒരുക്കുന്നു. പ്രമുഖ ഇലക്േട്രാണിക് സ്ഥാപനമായ ജീപാസും സ്േപാർട്സ് ഉപകരണങ്ങളുടെ വിതരണരംഗത്തെ പ്രമുഖരായ മുദ്ര സ്പോർട്സുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ട്വൻറി20 ലോകകപ്പിലെ വിജയിയെ പ്രവചിക്കുകയാണ് വായനക്കാർ ചെയ്യേണ്ടത്. gulfmadhyamam oman ഫേസ്ബുക്ക് പേജിലെ പോസ്റ്റിനു താഴെയാണ് ഉത്തരം നൽകേണ്ടത്. ശരിയുത്തരം അയക്കുന്നവരിൽനിന്ന് തെരഞ്ഞെടുക്കുന്ന 10 പേർക്ക് ജീപാസ് നൽകുന്ന ഗിഫ്റ്റ് ഹാമ്പറുകൾ നേടാനാകും. മെഗാ വിജയിക്ക് മുദ്ര സ്പോർട്സ് നൽകുന്ന എസ്.എസ് ബ്രാൻഡഡ് ക്രിക്കറ്റ് കിറ്റുമാണ് നൽകുക.

