ഹിജ്റ പുതുവർഷം; ആശംസകൾ നേർന്ന് സുൽത്താൻ
text_fieldsമസ്കത്ത്: ഹിജ്റ പുതുവർഷത്തിന്റെ ഭാഗമായി സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസകൾ കൈമാറി. അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കൾക്കാണ് ആശംസകൾ നേർന്നത്.
സന്തോഷവും ദീർഘായുസ്സും നേരുകയാണെന്നും കടന്നുവരുന്നത് നല്ലൊരു വർഷമാകട്ടെയെന്നും ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് കൂടുതൽ ക്ഷേമവും സമൃദ്ധിയും കൈവരിക്കാൻ സർവശക്തനോട് പ്രാർഥിക്കുകയാണെന്നും കേബിൾ സന്ദേശത്തിൽ സുൽത്താൻ അറിയിച്ചു.
അറബ്, മുസ്ലിം രാജ്യങ്ങളിലെ നേതാക്കൾ സുൽത്താനും ആശംസകൾ കൈമാറി. ആരോഗ്യവും സന്തോഷവും ദീർഘായുസ്സും നേരുകയും സുൽത്താന് കീഴിൽ ജനത കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കട്ടെയെന്നും ആശംസ സന്ദേശത്തിൽ അറബ് നേതാക്കൾ അറിയിച്ചു.

