ഹജ്ജ് യാത്രയയപ്പ് നൽകി
text_fieldsഹജ്ജിന് പോകുന്ന സഹദ് ശിവപുരം, സക്കീർ ഹുസ്സൈൻ ഫൈസി എന്നിവർക്ക് മസ്കത്ത് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി നൽകിയ യാത്രയയപ്പ്
മസ്കത്ത്: ഒമാനിൽനിന്നും ഹജ്ജിന് പോകുന്ന മസ്ക്ത്ത് കണ്ണൂർ ജില്ല കെ.എം.സി.സി രക്ഷാധികാരി സഹദ് ശിവപുരത്തിനും മസ്കത്ത് സുന്നി സെന്റർ ഗ്രൂപ് അമീർ സക്കീർ ഹുസ്സൈൻ ഫൈസിക്കും മസ്കത്ത് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ‘തീർത്ഥം 2025’ യാത്രയയപ്പ് സംഘടിപ്പിച്ചു.റൂവി അൽ ഫവാൻ ഹാളിൽ നടന്ന പരിപാടി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കൽ ഉദ്ഘാടനം ചെയ്തു. മസ്കത്ത് കണ്ണൂർ ജില്ല കെ.എം.സി.സി പ്രസിഡന്റ് പി.എ.വി അബൂബക്കർ അധ്യക്ഷത വഹിച്ചു.
സഹദ് ശിവപുരം മറുപടി പ്രസംഗം നടത്തി. ഹാഷിം ഫൈസി, ജില്ല കെ.എം.സി വൈസ് പ്രസിഡന്റ് മുഹമ്മദ് കാക്കൂൽ, റൂവി ഏരിയ പ്രസിഡന്റ് റഫീക്ക് ശ്രീകണ്ഠപുരം, മത്ര ഏരിയ പ്രസിഡന്റ് സാദിക് ആഡൂർ, മസ്കത്ത് സുന്നി സെന്റർ പ്രതിനിധി സലീം കോർണിഷ് , വിവിധ മണ്ഡലം പ്രസിഡന്റുമാരായ താജുദ്ദീൻ പള്ളിക്കര (കല്യാശ്ശേരി), മുഹമ്മദ് ബയാനി (പേരാവൂർ), കാദർ മമ്മു (കൂത്ത്പറമ്പ്), ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ബാദ്ഷ, തളിപ്പറമ്പ് മുനിസിപ്പൽ കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.എസ്. ശാജഹാൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ല കെ.എം.സി.സി സെക്രട്ടറി അമീർ കണ്ണാടിപ്പറമ്പ് ഷാൾ അണിയിച്ചു. മയ്യിത്ത് പരിപാലന രംഗത്ത് നിസ്തുല സേവനം ചെയ്യുന്ന ഹാഷിം ഫൈസിയെ പ്രസിഡന്റ് പി.എ.വി അബൂബക്കർ ഷാൾ അണിയിച്ച് ചടങ്ങിൽ ആദരിച്ചു. മിസ്ഹബ് ബിൻ സഹദ് ഖിറാഅത്ത് നിർവഹിച്ചു. സക്കീർ ഹുസയിൻ ഫൈസി പ്രാർഥന നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും സെക്രട്ടറി സാദിക് കണ്ണൂർ നിസ്വ നന്ദിയും പറഞ്ഞു.

