മലകയറ്റത്തിനിടെ വീണു പരിക്കേറ്റു
text_fieldsമലകയറ്റത്തിനിടെ വീണു പരിക്കേറ്റ യുവതിയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആശുപത്രിയിലേക്ക് മാറ്റുന്നു
മസ്കത്ത്: മലകയറ്റം പരിശീലിക്കുന്നതിനിടെ വീണു പരിക്കേറ്റ യുവതിയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) രക്ഷപ്പെടുത്തി. സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ തിവിയിലെ മിബാം ഗ്രാമത്തിലായിരുന്നു സംഭവം.
അടിയന്തര വൈദ്യസഹായം നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി സുർ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. മലകയറ്റത്തിലും സാഹസിക വിനോദങ്ങളിലും ഏർപ്പെടുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആവശ്യപ്പെട്ടു.

