ഹെർ സലാല രണ്ടാം വാർഷികം 31ന്
text_fieldsസലാല: വനിത കൂട്ടായ്മ ഹെർ സലാലയുടെ രണ്ടാം വാർഷികം വിപുലമായ പരിപാടികളോടെ വെള്ളിയാഴ്ച നടക്കും. മിനിസ്ട്രിയുടെ കീഴിലുള്ള മ്യൂസിയം ഹാളിൽ വൈകിട്ട് ആറിനാണ് പരിപാടി.
സീരിയൽ കോമഡി ആർടിസ്റ്റുകളായ രഷ്മി അനിൽകുമാർ, ശ്യാം ചാത്തന്നൂർ കൂടാതെ പിന്നണി ഗായകൻ സൗമ്യ സനാതനനും പരിപാടിയിൽ സംബന്ധിക്കും. പ്രിയ ദാസ് ചിട്ടപ്പെടുത്തിയ വിവിധ നൃത്തങ്ങളും മറ്റു കലാ പരിപാടികളും അരങ്ങേറുമെന്ന് കൺവീനർ ഷാഹിദ കലാം കോഒാർഡിനേറ്റർ ഡോ.സമീറ സിദ്ദീഖ് എന്നിവർ പറഞ്ഞു.
പരിപാടിയുടെ മുന്നൊരുക്കങ്ങൾ കോഒാർഡിനേറ്റേഴ്സിന്റെയും എക്സ്ക്യൂട്ടിവിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കുടുംബങ്ങൾ ഉൾപ്പെടെ എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

