ഹുബ്ബുര്‍റസൂല്‍ മീലാദ് സമ്മേളനത്തിന് സമാപനം
text_fieldsഅല്‍ ഹൈല്‍ തബാറക്ക് പ്രൈവറ്റ് സ്കൂളില്‍ ഹുബ്ബുര്‍റസൂല്‍ മസ്കത്ത് സംഘടിപ്പിച്ച മീലാദ് ഫെസ്റ്റ്
മസ്കത്ത്: അല്‍ ഹൈല്‍ തബാറക്ക് പ്രൈവറ്റ് സ്കൂളില്‍ ഹുബ്ബുര്‍റസൂല്‍ മസ്കത്ത് സംഘടിപ്പിച്ച നാഷനല്‍ ദഫ് മത്സരം സമാപിച്ചു. ഹുബ്ബുര്‍റസൂല്‍ മദ്റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ‘മദ്ഹേ റസൂല്‍’ നടന്നു. നാഷനല്‍ ദഫ് മത്സരത്തില്‍ മമ്പഉല്‍ ഹുദാ മദ്റസ റൂവി ഒന്നാം സ്ഥാനം കരസ്ഥമാക്കി. നൂറുല്‍ അബ്റാര്‍ റുസൈല്‍ രണ്ടാം സ്ഥാനവും ഹുബ്ബുര്‍റസൂല്‍ ഹൈല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തില്‍ ഒമാനിലെ വിവിധ മദ്റസകളില്നിന്നുള്ള പ്രതിഭകള്‍ പങ്കെടുത്തു. കാഞ്ഞാർ കബീർ ബാഖവി, താജുദ്ദീൻ മുസ്ലിയാർ, അസീം മന്നാനി, മുഹ്സിൻ ചുള്ളിമാനൂർ, നൗഷാദ് ടീജാൻ, ഉബൈദ് വളപട്ടണം, അബ്ദുൽ അസീസ് അസ്ഹരി തുടങ്ങിയവർ സംബന്ധിച്ചു.

