ഐ.സി.സി ലോകകപ്പ് ലീഗ് -രണ്ട്: ഒമാന്‍ അഞ്ച് വിക്കറ്റ് തോൽവി
text_fieldsfile photo
മസ്കത്ത്: ഐ.സി.സി ലോകകപ്പ് ലീഗിന്റെ ഭാഗമായി ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിലെ അവസാന മത്സരത്തിൽ ഒമാന്‍ തോൽവി.
അഞ്ച് വിക്കറ്റിനാണ് നമീബിയ ഒമാനെ തകർത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാൻ ശുഐബ് ഖാന് (86), ജതീന്ദര്‍ സിങ് (74) എന്നിവരുടെ അര്‍ധ സ്വെഞ്ച്വറി മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 265 റൺസാണെടുത്തത്. എന്നാൽ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നമീബിയ 47.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ജാന്‍ നികോള്‍ ലോഫ്റ്റി ഈദന്‍ (63), ഗെര്‍ഹാര്‍ഡ് ഇറാസ്മസ് (48), ഡേവിഡ് വൈസ് (48) എന്നിവരുടെ പ്രകടനാമാണ് നമീബിയയെ വിജയത്തിലെത്തിച്ചത്.
ഒമാനുവേണ്ടി ബിലാല്‍ ഖാന്, കലീമുല്ല എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജാന്‍ ഫ്രൈലിങ്ക് നമീബിയക്കുവേണ്ടി മൂന്ന് വിക്കറ്റെടുത്തു.

