'ചരിത്ര വ്യക്തിത്വങ്ങളുടെ അനുസ്മരണങ്ങൾ ദിശാബോധം നൽകും'
text_fieldsഒമാൻ: നിസ്വാർഥരായ ചരിത്ര വ്യക്തിത്വങ്ങളുടെ അനുസ്മരണങ്ങൾ പുതുതലമുറക്ക് ദിശാബോധം നൽകുമെന്ന് കേരള സംസ്ഥാന ജംഇയ്യതുൽ ഉലമാ കേന്ദ്ര മുശാവറ അംഗം അഹ്മദ് ബാഖവി അരൂർ പറഞ്ഞു. ഐ.സി.എസ്.എസ് മസ്കത്ത് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കീഴന ഓർ, സ്വദഖത്തുല്ല മൗലവി, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ എന്നിവരുടെ ആണ്ടനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ സയ്യിദ് എ.കെ.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. എൻ.കെ. അബൂബക്കർ ഫലാഹി അധ്യക്ഷത വഹിച്ചു.
ഐ.സി.എസ് ഖത്തർ ജനറൽ സെക്രട്ടറി എൻ.പി. അബ്ദുൽ ഗഫൂർ കാക്കുനി, അശ്റഫ് പൊയ്ക്കര എന്നിവർ സംസാരിച്ചു. ദാറുൽ മആരിഫ് മുദരിസ് ബാപ്പുട്ടി മുസ്ലിയാർ, അബ്ദുൽ ലത്വീഫ് ബാഖവി, അശ്റഫ് നാദാപുരം, അശ്റഫ് പുത്തലത്ത്, അബ്ദുൽ കരീം ആനാണ്ടി എന്നിവർ സംബന്ധിച്ചു. യൂനുസ് വഹബി വലകെട്ട് സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു.

