ദുരിത ബാധിതരോടൊപ്പം ഐ.സി.എസ് മസ്കത്ത്
text_fieldsഐ.സി.എസ് മസ്കത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന പ്രാർഥനാ സംഗമം
മസ്കത്ത്: വയനാട് മഹാദുരന്തത്തിൽ അകപ്പെട്ട ആയിരങ്ങൾക്ക് വേണ്ടിയും ദുരിതമുഖത്ത് നിസ്വാർഥ സേവനമനുഷ്ഠിക്കുന്ന രക്ഷാപ്രവർത്തകർക്ക് വേണ്ടിയും ഐ.സി.എസ് മസ്കത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പ്രാർഥനാ സംഗമം സംഘടിപ്പിച്ചു. അൽഖൂദ് തഅ്ലീമുൽ ഖുർആൻ സെന്ററിൽ ചേർന്ന പ്രാർഥനാ സദസ്സിന് അബ്ദുല്ല വഹബി വല്ലപ്പുഴ നേതൃത്വം നൽകി.
അബൂബകർ എൻ.കെ. അധ്യക്ഷത വഹിച്ചു സെന്റർ പ്രധാനാധ്യാപകൻ റഫീഖ് മുസ് ലിയാർ പിണങ്ങോട് ഉദ്ഘാടനം ചെയ്തു. കരീം ആനാണ്ടി, ആരിഫ് പള്ളിയത്ത്, ജാബിർ, ഷാഫി മമ്പാട്, അബുബക്കർ തുടിമുട്ടി, ഖമറുദ്ദീൻ കുന്നുമ്മൽ സംബന്ധിച്ചു. യൂനുസ് വഹബി വലകെട്ട് സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു.

